കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

Update: 2023-01-06 06:47 GMT

കണ്ണൂര്‍: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കണ്ണൂരില്‍ രണ്ടുപേര്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയായ ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ അര്‍ബര്‍ നിധി, എനി ടൈം മണി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരാണ് പിടിയിലായത്. 59.5 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. പരാതിക്കാര്‍ പോലിസിനെ സമീപിച്ചതോടെ ഈ മാസം 30നകം പണം തിരിച്ചുനല്‍കാമെന്ന് സ്ഥാപന ഉടമകള്‍ പോലിസിനോട് പറഞ്ഞു.

എന്നാല്‍, പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം വാര്‍ത്തയായയായതോടെ വിവിധ ജില്ലകളില്‍നിന്നുള്ള അഞ്ഞൂറോളം പേര്‍ വ്യാഴാഴ്ച പരാതിയുമായെത്തി. നിലവില്‍ ലഭിച്ചിരിക്കുന്ന പരാതി അനുസരിച്ച് ആകെ 6 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 12 ശതമാനം പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 5000 രൂപ മുതല്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്. 2020ല്‍ ആരംഭിച്ച സ്ഥാപനം കഴിഞ്ഞ വര്‍ഷം ആഗസ്ത് വരെ നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കിയിരുന്നെന്നാണ് വിവരം.

Tags:    

Similar News