സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ ക്രമക്കേട്; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടെ 60 സെന്റ് ഭൂമി വില്‍പന നടത്തിയത് വഴി സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പരാതി. സഭാ അംഗങ്ങളുമായി ആലോചിക്കാതെയാണ് ഭൂമിവില്‍പന നടത്തിയതെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗ്ഗീസ് പരാതി നല്‍കിയിരുന്നു.

Update: 2021-09-21 05:44 GMT

തിരുവനന്തപുരം: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ എറണാകുളം-അങ്കമാലി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം.

ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷറാണ് അന്വേഷണം നടത്തുന്നത്. സഭയുടെ ഭൂമി ഇടപാടില്‍ സര്‍ക്കര്‍ ഭൂമിയുണ്ടോ തണ്ടപ്പേര് തിരുത്തിയോ എന്നീ കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്. സഭയുടെ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്ക് ഉണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണമുണ്ടാകും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടെ 60 സെന്റ് ഭൂമി വില്‍പന നടത്തിയത് വഴി സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പരാതി. സഭാ അംഗങ്ങളുമായി ആലോചിക്കാതെയാണ് ഭൂമിവില്‍പന നടത്തിയതെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗ്ഗീസ് പരാതി നല്‍കിയിരുന്നു.

കര്‍ദ്ദിനാളിന്റെ ഭൂമി ഇടപെട് വിദഗ്ധ സംഘത്തെകൊണ്ട് അന്വേഷിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. കര്‍ദ്ദിനാളിനെ കൂടാതെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

ഈ ഭൂമി ഇടപാടിലും സഭാ സ്ഥാപനങ്ങളില്‍ മാര്‍ ആലഞ്ചേരിയുടെ ഇഷ്ടക്കാരെ കുടിയിരുത്തുന്നാതായും ആരോപിച്ച് സഭയ്ക്കുള്ളില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. ഏതാണ്ട് 46.5 ഏക്കര്‍ ഭൂമിയും സ്ഥാപനങ്ങളുമാണ് കൊച്ചിലും പരിസരപ്രദേശങ്ങളിലുമായി സിറോ മലബാര്‍ സഭയ്ക്ക കീഴിലുള്ളത്. ഈ സ്ഥാപനങ്ങളില്‍ കര്‍ദ്ദിനാളിന്റെ ബന്ധുക്കളെ കുടിയിരുത്തുന്നതായാണ് ആക്ഷേപം.

Tags:    

Similar News