ആഢംബരക്കപ്പലിലെ ലഹരി ഉപയോഗം; മയക്കുമരുന്ന് ഇടപാട് നടന്നത് ഡാര്‍ക്ക് നെറ്റിലൂടെയെന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ

Update: 2021-10-23 18:18 GMT

മുംബൈ: ഷാരഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഢംബരക്കപ്പലിലെ ലഹരി ഉപയോഗക്കേസില്‍ ഇടപാടുകള്‍ നടന്നത് ഡാര്‍ക് നെറ്റിലൂടെയാണ് നര്‍കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍. പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് സംവിധാനമാണ് ഡാര്‍ക്ക് നെറ്റ്. 

ബിറ്റ് കോയിന്റെയും ഡാര്‍ക്ക് നെറ്റിന്റെ ഉപയോഗത്തെയും കുറിച്ച് നേരത്തെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പറഞ്ഞിരുന്നു. ഡാര്‍ക്ക് നെറ്റ് ഉപയോഗിച്ചതിന്റെ വിശദാംശങ്ങളും കയ്യിലുണ്ടെന്ന് എന്‍സിബി അറിയിച്ചു.

പ്രതികളില്‍ നിന്ന് കഞ്ചാവിന സമാനമായ ലഹരിവസ്തുക്കള്‍ ലഭിച്ചതായും ഏജന്‍സി പറയുന്നു.

പ്രതികളില്‍ നിന്ന് എഡിഎംഎ കണ്ടെത്തിയെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 3നാണ് ഗോവയിലേക്ക് പോവുകയായിരുന്ന ആഢംബരക്കപ്പലില്‍ നര്‍കോട്ടിക്‌സ് ബ്യൂറോ റെയ്ഡ് നടത്തിയത്. ആര്യന്‍ ഖാന്‍ അടക്കം എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് 12 പേരെ കസ്റ്റഡിയിലെടുത്തു.

സംഭവം കെട്ടിച്ചമച്ചതായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Tags: