കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ രോഗം ബാധിച്ചതില്‍ 109 പേരും അന്തര്‍സംസ്ഥാന തൊഴിലാളികള്‍

Update: 2020-08-12 14:42 GMT

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇതേ വരെയായി 636 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ 109 പേരും അന്തര്‍സംസ്ഥാന തൊഴിലാളികള്‍. നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും രോഗം സ്ഥിരികരിച്ചു. ഇവിടെ 155 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

നാട്ടില്‍ പോയി തിരികെ ജോലിക്കായി ജില്ലയിക്കെത്തുന്ന മുഴുവന്‍ അന്തര്‍സംസ്ഥാന തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

Similar News