അന്താരാഷ്ട്ര സര്‍വകലാശാല റാങ്കിങ്ങ് ഉച്ചകോടി: കേരളത്തില്‍ നിന്ന് ക്ഷണിതാവായി സിബി അക്ബറലിയും പങ്കെടുക്കുന്നു

Update: 2021-06-09 06:50 GMT

തിരൂര്‍: ജൂണ്‍ 8 മുതല്‍ 11 വരെ ഐക്യരാഷ്ട്രസഭാ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്രതല സര്‍വകലാശാല റാങ്കിങ്ങ് ഉച്ചകോടി യോടനുബന്ധിച്ച് നടത്തുന്ന എജ്യൂ-ഡാറ്റ സമ്മിറ്റ്ല്‍ സിബി അക്ബറലിക്ക് ക്ഷണിതാവായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കേരള സര്‍ക്കാറിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വണ്ടൂര്‍ സബ് ജില്ലാ എസ്ഡിസി പ്രോഗ്രാം മാനേജറായായി വിഎംസിജിഎച്ച്എസ്സ്എസ്സില്‍ ജോലി ചെയ്യുകയാണ് സിബി.

അക്ബറലി മമ്പാട്, ഫാത്തിമ പയ്യശ്ശേരി തണ്ടുപാറക്കല്‍ ദമ്പതികളുടെ മകനാണ്.

ഇന്ത്യയില്‍ നിന്നും ക്ഷണിതാക്കളായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ആകെ 5 വിദഗ്ധരാണ്. അമൃത സര്‍വകലാശാലയിലെ പ്രൊഫ. രഘുരാമന്‍ (സെന്റര്‍ ഫോര്‍ അക്രഡിറ്റേഷന്‍ ഡയറക്ടര്‍), ഡോ. കൃഷ്ണശ്രീ അച്യുതന്‍( സെന്റര്‍ ഫോര്‍ സൈബര്‍സെക്യൂരിറ്റി സിസ്റ്റംസ് & നെറ്റ്വര്‍ക്‌സ്) എന്നിവരാണ് കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന മറ്റുള്ളവര്‍.

അന്താരാഷ്ട്രതലത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറെ പ്രധാന്യം നല്‍കുന്ന ഉച്ചകോടിയില്‍ പ്രമുഖ വിദ്യാഭ്യാസ സര്‍വകലാശാകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന മികവിന്റെ വിശകലനവും ചര്‍ച്ചകളുമാണ് നടക്കുക.

2021-22 ലെ ലോകത്തെ മികച്ച 1,000 സര്‍വകലാശാലകളെ ഈ വര്‍ഷത്തെ ക്യുഎസ് വേള്‍ഡ് സര്‍വകലാശാല റാങ്കിങ്ങിലാണ് വെളിപ്പെടുത്തുന്നത്. ബ്രട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ഏജന്‍സിയായ ക്യുഎസും(ക്വാക്വറെലി സൈമണ്ട്‌സ് ലിമിറ്റഡ് ) ന്യൂസിലാന്‍ഡിലെ യൂനിവേഴ്‌സിറ്റി ഓഫ് ഓക്ക്‌ലാന്‍ഡും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. കൊവിഡിന്റെ വ്യാപനഭീതി നിലനില്കുന്നതിനാല്‍ ഓണ്‍ലൈനായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, സൗദി അറേബ്യ ഓണ്‍ലൈന്‍ വിര്‍ച്വല്‍ ഇവെന്റ്‌സ് മെയിന്‍ സ്‌പോണ്‍സറാണ്.

ക്യുഎസ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2020-21 പ്രകാരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടിബി) ഏറ്റവും മികച്ച ഇന്ത്യന്‍ സ്ഥാപനമാണ്. ആഗോളതലത്തില്‍ ഇത് 172-ാം സ്ഥാനത്താണ്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ആഗോള റാങ്കിംഗ് 185.

ആഗോള ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവു മികച്ച പ്രകടനം കാഴ്ചവച്ച ലോകത്തിലെ 80 വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് നിന്ന്, കഴിഞ്ഞ വര്‍ഷം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യാണ് ഒന്നാമതെത്തിയിരുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചൈനയിലെ സിന്‍ഗ്വ സര്‍വകലാശാലയാണ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത്.

Tags:    

Similar News