കേരളത്തില്‍ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാവും

Update: 2025-12-05 05:33 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഇന്ന് വൈകിട്ട് 6.25നു കേരളത്തില്‍ നിന്ന് വ്യക്തമായി ദൃശ്യമാകും. വടക്കുപടിഞ്ഞാറ് ദൃശ്യമാകുന്ന നിലയം ഏകദേശം ആറു മിനിറ്റിനുള്ളില്‍ തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ അസ്തമിക്കും. പരമാവധി 40 ഡിഗ്രി ഉയരത്തിലാണ് നിലയം സഞ്ചരിക്കുക. വേഗത്തില്‍ നീങ്ങുന്ന തിളക്കമുള്ള ഒരു വസ്തുവായാണ് നിലയം ദൃശ്യമാവുക.


ഡിസംബര്‍ 6, 7 തിയ്യതികളില്‍ വൈകുന്നേരവും ഡിസംബര്‍ 9നു രാവിലെയും നിലയം കാണാനാവും. എന്നാല്‍ ഈ ദിവസങ്ങളില്‍ ഉയരം കുറഞ്ഞതിനാല്‍ ദൃശ്യത അത്ര വ്യക്തമാകില്ല. ഡിസംബര്‍ 11നു രാവിലെ 5.19ഓടെ നിലയം 58 ഡിഗ്രി ഉയരത്തിലെത്തുന്നതിനാല്‍ വ്യക്തമായി കാണാന്‍ സാധിക്കും. സൂര്യോദയത്തിന് മുന്‍പോ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയോ ആണ്‌ നിലയം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഏഴു ബഹിരാകാശയാത്രികരാണ് ഐഎസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നത്.

Tags: