അന്താരാഷ്ട്ര ഹാന്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് വിജയികളെ അനുമോദിച്ചു
കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്തും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാരും ചാംപ്യന്മാരെ അനുമോദിച്ചു.
ന്യൂഡല്‍ഹി: ഉസ്ബൈക്കിസ്ഥാനില്‍ നടന്ന ഇരുപത്തിയെട്ടാമത് ഇന്‍ഡിപെന്‍ഡന്റ്സ് കപ്പ് അന്താരാഷ്ട്ര ഹാന്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ മലയാളിയായ ശിവപ്രസാദിനെയും ജൂനിയര്‍ ടീമില്‍ കളിച്ച അശ്വിനെയും കേരള ഹൗസില്‍ അനുമോദിച്ചു. ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച ഏഴംഗ ടീമിലെ ഏക മലയാളിയായിരുന്നു ശിവപ്രസാദ്. ജൂനിയര്‍ ടീമിലെയും ഏക മലയാളി അശ്വിനായിരുന്നു. കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്തും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാരും ചാംപ്യന്മാരെ അനുമോദിച്ചു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ശിവ പ്രസാദ് കേരള ഹാന്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ്. ഇന്ത്യന്‍ ഹാന്റ് ബോള്‍ ജൂനിയര്‍ ടീമില്‍ കളിച്ച അശ്വിന് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയാണ്.