അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ഫറന്‍സിന് പ്രൗഢമായ പരിസമാപ്തി

ഇസ്‌ലാമിക കര്‍മ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോണ്‍ഫറന്‍സില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

Update: 2020-03-12 14:43 GMT

മലപ്പുറം: വളാഞ്ചേരി മര്‍കസ് വാഫി കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ എംഎംഎസ്എയും ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ഫറന്‍സിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോണ്‍ഫറന്‍സില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് വൈസ് പ്രിന്‍സിപ്പള്‍ പ്രഫ. സഈദ് അലി ഹസ്‌റത്ത്, പ്രഫ. ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, ഡോ. മുഹമ്മദ് ബ്‌നു ഉസ്മാന്‍ ഹൈദരാബാദ്, ഡോ.മുഫ്തി സാഹിദ് അലി ഖാന്‍ (അലിഗഢ്), ഡോ.അതവിയ്യ ലാഷിന്‍ (ഈജിപ്ത്), അന്‍വര്‍ അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫള്ഫരി, ഡോ. ജഅഫര്‍ ഹുദവി കൊളത്തൂര്‍, മുഹ്‌സിന്‍ വാഫി പനങ്ങാങ്ങര, അലി വാഫി കല്ലായി, അബ്ദുല്‍ വഹാബ് വാഫി എന്നിവര്‍ വിഷയാവതരണം നടത്തി. എം.കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, മമ്മിക്കുട്ടി മുസ്ലിയാര്‍, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂര്‍, ഡോ. അബ്ദുല്‍ ബര്‍റ് വാഫി അല്‍ അസ്ഹരി, ഡോ. ഫൈസല്‍ വാഫി അല്‍ അസ്ഹരി, ഡോ.ജലീല്‍ വാഫി അല്‍ അസ്ഹരി, റഫീഖ് വാഫി സംസാരിച്ചു.


Tags: