തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10 മുതല്‍ സംഘടിപ്പിക്കും. നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും. ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.