വേമ്പനാട്ട് കായലിന്റെ കാവല്‍ക്കാരന് അന്താരാഷ്ട്ര പുരസ്‌കാരം

പ്രശംസാ ഫലകവും 10000 ഡോളറും (ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം.

Update: 2021-06-04 16:53 GMT

ആലപ്പുഴ: വേമ്പനാട് കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം. വേമ്പനാട്ട് കായലിലെ കുപ്പികള്‍ പെറുക്കി മാലിന്യ മുക്തമാക്കുന്ന കുമരകം സ്വദേശി എന്‍.എസ്. രാജപ്പന്റെ പ്രവര്‍ത്തനങ്ങളെ തായ്വാന്‍ സര്‍ക്കാര്‍ ആണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. തായ്‌വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണല്‍ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളറും (ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്വാനില്‍ നിന്നു ലഭിച്ച പ്രശംസാപത്രത്തില്‍ പറയുന്നു.

ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത രാജപ്പന്‍ ഉപജീവനത്തിനു വേണ്ടി വേമ്പനാട്ട് കായലിലെ കുപ്പി പെറുക്കുകയും അതോടൊപ്പം കായല്‍ മാലിന്യമുക്തമാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഇത്തരത്തിലാണ് രാജപ്പന്റെ ജീവിതം. തുച്ഛമായ വരുമാനമേ ഉളളൂവെങ്കിലും വേമ്പനാട്ട് കായല്‍ ഭംഗിയായി കിടക്കുന്നത് കാണുമ്പോഴുള്ള സന്തോഷമാണ് വലുതെന്ന് രാജപ്പന്‍ പറയുന്നു.

Tags:    

Similar News