തെരുവുനായ ആക്രമണം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഇടക്കാലസമിതി രൂപീകരിക്കണം: ഹൈക്കോടതി

Update: 2025-07-28 11:39 GMT
തെരുവുനായ ആക്രമണം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഇടക്കാലസമിതി രൂപീകരിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ പരിശോധിക്കുന്നതിനും തടയുന്നതിനുമായി ഒരു ഇടക്കാല സമിതി രൂപീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍േദശം കേരള ഹൈക്കോടതി അംഗീകരിച്ചു. സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

'ഒരു മനുഷ്യന്‍ ഒരു മൃഗത്തെ ആക്രമിച്ചാല്‍ അത് കുറ്റകരമാണ്. അതുപോലെ, ഒരു മൃഗം മനുഷ്യനെ ആക്രമിച്ചാല്‍ കസ്റ്റോഡിയന്‍ കുറ്റക്കാരനാണെന്ന് വിധിക്കപ്പെടുന്നു, തെരുവുനായ്ക്കളെ സംബന്ധിച്ചിടത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിനെ കസ്റ്റോഡിയനായി കണക്കാക്കാം' എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര തെരുവ് നായ ആക്രമണങ്ങളുണ്ടായി, ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: