സീരി എ; മിലാന് സമനില; ഇന്ന് ജയിച്ചാൽ യുവന്റസിന് കിരീടം

Update: 2020-07-23 06:47 GMT

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ കിരീടം നേടാന്‍ യുവന്റസിന് ഒരു ജയം അകലെ . യുവന്റസിന്റെ കിരീട നേട്ടം എളുപ്പമാക്കിയാണ് ഇന്റര്‍മിലാന്‍ കഴിഞ്ഞ ദിവസം ഫിയൊറന്റീയ്‌ക്കെതിരേ സമനില വഴങ്ങിയത്. ഇന്ന് ഉഡിനീസിനെതിരേ ജയിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് കിരീടമുറപ്പിക്കാം. ഗോള്‍രഹിത സമനിലയിലാണ് ഫിയൊറന്റീന ഇന്ററിനെ പിടിച്ചുകെട്ടിയത്. മൂന്നാം സ്ഥാനത്തുളള ഇന്ററിന് 73 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയ്ക്ക് 74 പോയിന്റും. തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാലും അറ്റ്‌ലാന്റയ്ക്ക് യുവന്റസിനൊപ്പം എത്താന്‍ കഴിയില്ല. യുവന്റസിന് ലീഗില്‍ നാല് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ലാസിയോ നാലാം സ്ഥാനത്താണുള്ളത്.


Tags:    

Similar News