വീട്ടമ്മമാരുടെ സ്വര്‍ണ്ണമാല കവരുന്ന അന്തര്‍ജില്ലാ കവര്‍ച്ചാ തലവന്‍ പിടിയില്‍

Update: 2023-04-05 06:49 GMT



മലപ്പുറം: കഴിഞ്ഞ മാസം 27 ന് മലപ്പുറം മേല്‍മുറിയില്‍ വെച്ച് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല ഇരുചക്ര വാഹനത്തില്‍ വന്ന് പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ കോഴിക്കോട് മീഞ്ചന്ത സ്വദേശി മുഹമ്മദ് താലിഫ് (31) പിടിയിലായി. മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസും സംഘവും ചേര്‍ന്ന് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കോഴിക്കട നടത്തുന്ന പ്രതി, പാര്‍ട്ടി ഓര്‍ഡറുകള്‍ കൊടുക്കാന്‍ എന്ന വ്യാജേനെ ഇരുചക്ര വാഹനത്തില്‍ കറങ്ങിനടന്നു ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ കണ്ടെത്തി മാല പൊട്ടിച്ച് ഇട റോഡുകളിലൂടെ കടന്നു കളയുകയാണ് പതിവ്.

പോലീസ് പിടിക്കപ്പെടാതിരിക്കാന്‍ വാഹനത്തിന്റെ നമ്പറില്‍ കൃത്രിമം കാണിക്കുകയും പെട്ടെന്ന് തന്നെ വേഷം മാറുകയും ചെറിയ റോഡുകളില്‍ കയറി പോലീസിന്റെ അന്വേഷണത്തെ വഴിമുട്ടിക്കുകയാണ് പതിവ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസ് അറിയിച്ചു





Tags: