ഇന്‍ഷൂറന്‍സ് തട്ടിപ്പ്: അര്‍ബുദ രോഗിയുടെ മാതാവിന് തടവ്

രക്താര്‍ബുദം ബാധിച്ച മകളുടെ ചികില്‍സക്കായി 1,88,000 ദിര്‍ഹം ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി ശിക്ഷിച്ചത്.

Update: 2019-03-24 18:30 GMT

ദുബയ്: അര്‍ബുദം ബാധിച്ച മകളുടെ ചികില്‍സക്കായി സുഹൃത്തിന്റെ ആരോഗ്യ പരിരക്ഷ ദുര്‍വിനിയോഗം ചെയ്ത മാതാവിന് ഒരു മാസം തടവ്. രക്താര്‍ബുദം ബാധിച്ച മകളുടെ ചികില്‍സക്കായി 1,88,000 ദിര്‍ഹം ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി ശിക്ഷിച്ചത്. സുഹൃത്തിന്റെ മകളുടെ ആരോഗ്യ ഇന്‍ഷൂറന്‍സാണ് സ്വന്തം മകളുടെ ചികില്‍സക്കായി ഇവര്‍ ദുര്‍വിനിയോഗം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് മകളുടെ അര്‍ബുദ ചികില്‍സ തുടങ്ങിയിരുന്നത്. യുഎഇയില്‍ വല്ലപ്പോഴും സന്ദര്‍ശനം നടത്തുന്ന മകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തിട്ട് പോലും ഉണ്ടായിരുന്നില്ല. ഇന്‍ഷൂറന്‍സ് പരിരക്ഷ കൈമാറിയ സുഹൃത്തായ വീട്ടമ്മക്കും ഒരു വര്‍ഷം തടവും നാട് കടത്താനും വിധിച്ചിട്ടുണ്ട്.




Tags:    

Similar News