ട്രെയിനില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ അശ്ലീലപ്രകടനം

Update: 2022-11-05 05:49 GMT

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരേ അശ്ലീല പ്രകടനം. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്. അശ്ലീല പ്രകടനം കാണിച്ചയാള്‍ വര്‍ക്കലയിലിറങ്ങി. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ് നവമാധ്യമങ്ങളില്‍ പങ്കുവച്ചത്.

പരാതി ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ പോലിസ് അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം തുടങ്ങി. ഒരാള്‍ അശ്ലീല ചേഷ്ടകള്‍ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളുെട അടിസ്ഥാനത്തില്‍ പോലിസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Tags:    

Similar News