പ്രവാചകനിന്ദ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

Update: 2022-06-13 19:19 GMT

കൊച്ചി: ഭരണകൂട ഒത്താശയോടെ പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മഹല്ല് ഭാരാവാഹികളുടെയും ഇമാമീങ്ങളുടെയും നേതൃത്വത്തില്‍ എറണാകുളം മേനക ജംഗ്ഷനില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച മാര്‍ച്ചില്‍ പ്രവാചക വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്ലേ ക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

മാര്‍ച്ചിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാ മഹല്ല് കൂട്ടായ്മ ചെയര്‍മാന്‍ മുഹമ്മദ് വെട്ടത്തിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി എച്ച്അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുസ് ലിം ഭരണാധികാരികള്‍ ഈ രാജ്യത്തിനോടു കാണിച്ച കൂറും സഹിഷ്ണതാപരമായ നിലപാടും വിസ്മരിച്ചു കൊണ്ട് രാജ്യത്ത് സൗഹൃദവും സമാധാനാന്തരീക്ഷവും തകര്‍ക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ഭരണകൂടം നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ് ലിം സമൂഹത്തെ പ്രകോപിതരാക്കി അടിച്ചമര്‍ത്താനുള്ള സംഘ്പരിവാര്‍ ഭരണത്തിന്റെ നീക്കങ്ങളെ സമാധാനപരമായും ശക്തമായും നേരിടണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ച മാറമ്പിള്ളി ജമാഅത്ത് ഇമാം ഇസ്മായില്‍ ഫൈസി വണ്ണപ്പുറം ആഹ്വാനം ചെയ്തു.

എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അര്‍ഷദ് ബദരി ആമുഖംപ്രഭാഷണം നടത്തി, പ്രവാചകനെ നിന്ദിച്ചു സംസാരിച്ച വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍സ്വീകരിച്ചുകൊണ്ട് ഭരണകൂടം എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം ഗ്രാന്റ് സ്‌ക്വയര്‍ ജുമാ മസ്ജിദ് ഇമാം എം.പി.ഫൈസല്‍ അസ്ഹരി വിഷയാവതരണം നടത്തി. ആക്ഷേപിച്ചവരെ സംരക്ഷിക്കുകയും പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നിലപാടുകള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏലൂക്കര തെക്കേ പള്ളി ജമാഅത്ത് ഇമാം അബൂബക്കര്‍ അഹ്‌സനി, പറക്കോട് ജമാഅത്ത് ഇമാം മിത് ലാജ് ജലാലി, സുലൈമാന്‍ മൗലവി, വടക്കേ ഏലൂക്കര മനാറുല്‍ ഹുദാ ജുമാ മസ്ജിദ് മനാഫ് ബാഖവി, നൊച്ചിമ സലഫി ജുമാ മസ്ജിദ് ഇമാം അബു അഹമ്മദ് മൗലവി, ആലുവ അന്‍സാര്‍ മസ്ജിദ് ചെയര്‍മാന്‍ അബൂബക്കര്‍ ഫാറൂഖി. മഹല്ല് കൂട്ടായ്മ വര്‍ക്കിങ് ചെയര്‍മാന്‍ ഷെരീഫ് പുത്തന്‍പുര, ചീഫ് കോര്‍ഡിനേറ്റര്‍ ടി.എ.മുജീബ് റഹ്മാന്‍ തച്ചവളളത്ത്, ജില്ലാ ട്രഷറര്‍ ഇ.ഥ.മീരാന്‍, വൈസ് ചെയര്‍മാന്‍മാരായ ങ.ട.അലിയാര്‍ പറക്കോട്, കെ.എ.അലിയാര്‍ ഹാജി മേക്കാലടി, കരോത്തുകുഴി ഹൈദ്രോസ് ഹാജി. ജില്ലാ സെക്രട്ടറിമാരായ പി.എ നാദിര്‍ഷ കൊടികുത്തുമല, എം.എം നാദിര്‍ഷ തോട്ടക്കാട്ടുകര, നൗഫല്‍ കമാല്‍ ചക്കരപറമ്പ്, ജമാല്‍ ഏലൂക്കര, ഷമീര്‍ ബാവ കാഞ്ഞിരക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞ് തോട്ടക്കാട്ടുകര, എം.കെ.നൂറുദ്ധീന്‍, ഗ.ആ.കാസിം പറവൂര്‍, നിസാര്‍ മേലോത്ത് കാഞ്ഞിരമറ്റം, അബ്ദുല്‍ സലാം റയോണ്‍ പുരം, അന്‍സില്‍ പാടത്താന്‍, നിസാര്‍ മുനമ്പം, ഷബീര്‍ കുറ്റിക്കാട്ടുകര, കെ.എ.റഷീദ് ചെമ്പാരത്തുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

മഹല്ല് കൂട്ടായ്മ ജനറല്‍ സെക്രട്ടറി അമീര്‍ പുറയാര്‍ സ്വാഗതവും മഹല്ല് കൂട്ടായ്മ എറണാകുളം മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍ പുന്നക്കാടന്‍ നന്ദിയും പറഞ്ഞു.