പൊതുവിഭാഗം(ഇന്‍സ്റ്റിറ്റിയൂഷന്‍) റേഷന്‍കാര്‍ഡുകളുടെ വിതരണോദ്ഘാടനം നാളെ

വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവന്നവരാണ് പൊതു വിഭാഗത്തില്‍

Update: 2021-02-14 12:52 GMT

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച എന്‍.പി(ഐ) (പൊതുവിഭാഗംഇന്‍സ്റ്റിറ്റിയൂഷന്‍) എന്ന വിഭാഗം റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ (15)വൈകീട്ട് അഞ്ചിന് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍വക റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അധിവസിക്കുന്ന രാജ്യത്തുള്ള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷന്‍ വിഹിതം ലഭിക്കുന്നതിനായാണ് പുതിയ വിഭാഗം രൂപീകരിച്ചത്.

Tags: