കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനുനേരെ ആക്രമണം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരിക്ക്

Update: 2021-07-22 08:06 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ആക്രമിച്ചു. മൂന്നാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ എച്ചിലാംവയല്‍ സ്വദേശി കെ എം സുരേഷിനാണ് മര്‍ദ്ദനമേറ്റത്. എറണാകുളം സ്വദേശി അസീസാണ് ആക്രമിച്ചത്. സുരേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യായാമം ചെയ്യുന്ന സമയത്താണ് സുരേഷിനെ അസീസ് ആക്രമിച്ചതെന്നാണ് അറിയുന്നത്.

വേണ്ടിവന്നാല്‍ സുരേഷിന് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 

Similar News