ഐഎന്‍എല്‍:ദേശീയ നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആലപ്പു ജില്ലാ ഭാരവാഹികള്‍

കേരള സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ച് വിട്ട നടപടിയും പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ആരംഭിക്കുവാനുമുള്ള ഐഎന്‍എല്‍ ദേശീയ സമിതി തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Update: 2022-02-15 04:09 GMT

ആലപ്പുഴ:പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുന്നതിന് ഐഎന്‍എല്‍ കേരള സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ച് വിട്ട നടപടിയും പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ആരംഭിക്കുവാനുമുള്ള ഐഎന്‍എല്‍ ദേശീയ സമിതി തീരുമാനം സ്വാഗതാര്‍ഹവുമാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദുംവാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ പ്രേരണയും പ്രോല്‍സാഹനവും സ്വീകരിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും പാര്‍ട്ടിക്കുമെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിനിഴല്‍ യുദ്ധം നടത്തിവരുന്നവരാണ് നിലവില്‍ രംഗത്ത് വന്നിരിക്കുന്നത്. സംഘ്പരിവാര്‍ ഫാഷിസം മതന്യൂനപക്ഷങ്ങളെയും ഇടതുപക്ഷത്തെയും ഒരുമിച്ച് വേട്ടയാടാനുറച്ച് നീങ്ങുന്ന ഘട്ടത്തില്‍ ബോധപൂര്‍വ്വം വിഭാഗീയത സൃഷ്ടിക്കുന്നവരെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തണമെന്നും ആലപ്പുഴ ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടു.

എന്‍വൈഎല്‍,നാഷണല്‍ വിമന്‍സ് ലീഗ്, നാഷണല്‍ ലേബര്‍ യൂലിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റികള്‍ ഒറ്റക്കെട്ടായി പാര്‍ട്ടി ദേശിയ നേതൃത്വം എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു.പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടു ത്തണമെന്നും ദേശിയ നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News