കോഴിക്കോട്: ആർഎസ്എസ് ശാഖകളെ സംരക്ഷിക്കാൻ ആളുകളെ വിട്ടുകൊടുത്തിട്ടുണ്ടെന്ന കോൺഗ്രസ് പ്രസിഡണ്ട് കെ സുധാകരൻ്റെ വെളിപ്പെടുത്തൽ കെട്ട രാഷ്ടീയത്തിലെ നെറികെട്ട ഇരട്ട മുഖത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കോൺഗ്രസ്സിൻ്റെ അടിത്തറ തകർക്കുന്ന സുധാകരൻ്റെ കാപട്യത്തെക്കുറിച്ച് കോൺഗ്രസ്സുകാരാണ് അഭിപ്രായം പറയേണ്ടത്. ആർഎസ്എസിന് കാവലിരിക്കുന്ന പണിയാണ് കോൺഗ്രസിനുള്ളതെങ്കിൽ കോൺഗ്രസ്സായി തുടരേണ്ടതുണ്ടോയെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ചിന്തിക്കണം,
സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെപി ഇസ്മായീൽ അധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് സി നായർ, ഒപിഐ കോയ, എൻകെ അബ്ദുൽ അസീസ്, ബഷീർ ബഡേരി, സമദ് നരിപ്പറ്റ, സവാദ് മടവൂരാൻ, അഡ്വ. ഒകെ തങ്ങൾ, ബഷീർ അഹമ്മദ് മേമുണ്ട, ടി.ഇസ്മായീൽ, എഛ് മുഹമ്മദലി, ശർമ്മദ് ഖാൻ ചർച്ചയിൽ പങ്കെടുത്തു.