കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ആര്‍ആര്‍ടി അംഗം മരിച്ചു

Update: 2022-09-15 04:17 GMT

തൃശൂര്‍: പലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രണത്തില്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം കാരമുല കല്‍പ്പൂര്‍ ഹുസൈനാണ്(32) മരിച്ചത്.

വയനാട്ടില്‍നിന്ന് എത്തിയ കുങ്കിയാന ദൗത്യസംഘംഗമാണ്.

സെപ്തംബര്‍ 4ന് കള്ളായി വനത്തില്‍വച്ചാണ് ഒറ്റയാന്റെ ആക്രമണത്തില്‍ പരിക്കുപറ്റിയത്.

തൃശൂരില്‍ സ്വകാര്യ ആശുപത്രയില്‍ ചികില്‍സയിലായിരുന്നു.

Similar News