'തുടങ്ങിവച്ചത് ഹിന്ദുത്വര്‍': പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ ഹിന്ദുത്വര്‍ക്കെതിരേ കര്‍ണാടക വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ്
ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ സഹായത്തോടെ ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവ് മഹേഷ് ഷെട്ടി തിമരോഡി.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി താലൂക്കില്‍ കഴിഞ്ഞ ആഴ്ച കൊലചെയ്യപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മള്‍ ഇന്ന് തെറ്റായ വശത്താണ്. എന്തുകൊണ്ട്? കാരണം ഹിന്ദുത്വയുടെ പേരില്‍ ഇതെല്ലാം ആരംഭിച്ചത് നമ്മളാണ്'- അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവീണ്‍ നട്ടാരു
വലതുപക്ഷ സംഘടനകള്‍ക്കെതിരെ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ ആക്രമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുസ് ലിംകളല്ല, ഈ ബിജെപിക്കാര്‍ ഞങ്ങളെ ആക്രമിക്കും. അവരുടെ നേതാക്കള്‍ ഞങ്ങളെ ആക്രമിക്കും'-അദ്ദേഹം പറഞ്ഞു.
തല്ലിക്കൊല്ലപ്പെണ്ടേവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും മറ്റ് സാധാരണക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിവൈഎമ്മിന്റെയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകനായ പ്രവീണ്‍ നട്ടാരു ജൂലൈ 26നാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.