വിലക്കയറ്റ നിയന്ത്രണം: പുതിയ നിര്‍ദേശങ്ങള്‍ ഇവയൊക്കെ!

Update: 2022-05-21 14:49 GMT

പ്രധാനമന്ത്രി നിര്‍മലാ സീതാരാമന്‍ വിലക്കയറ്റ നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. ഇന്ധനവിലയുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയതുള്‍പ്പെടെ നിരവധി നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വില്‍പ്പനയിലെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനുവേണ്ടിയുളള നടപടികള്‍ക്കാണ് കേന്ദ്രം തുടക്കമിടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തുണ്ടായ പണപ്പെരുപ്പം എട്ട് വര്‍ഷത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇന്ധനവിലയില്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതാണ് ഏറ്റവും പ്രധാന നിര്‍ദേശം. പെട്രോളില്‍ 8 രൂപയും ഡീസലില്‍ 6 രൂപയുമാണ് കുറച്ചത്. ഇത് പെട്രോള്‍ വിലയില്‍ 9.5 രൂപയും ഡീസലില്‍ 7 രൂപയും കുറവ് വരുത്തും. ഏറ്റവും ശക്തമായ വിലക്കയറ്റ നിയന്ത്രണ ഉപാധിയായാണ് സര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നതെങ്കിലും ഏതാനും ചുരുങ്ങിയ മാസത്തിനുള്ളിലാണ് ഇത്രയും വില വര്‍ധിച്ചത്.

വളം സബ്‌സിഡി ഇനത്തില്‍ 1.10 കോടി രൂപ ഉയര്‍ത്തി. ഈ വര്‍ഷത്തെ ബജറ്റില്‍ 1.05 ലക്ഷം കോടിക്ക് പുറമെയാണ് ഇത്.

പാചകവാതകത്തിന് ഒരു സിലിണ്ടറിന് 200 രൂപ കുറയും. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കാരായ 9 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്ക് ഇളവ് ലഭിക്കും.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ട അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.

ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിലും കുറവുണ്ട്. 

Similar News