കേന്ദ്രത്തിന് ആശ്വാസം: നവംബറില്‍ വ്യാവസായിക ഉല്പാദനം 1.8 ശതമാനം വര്‍ധിച്ചു

വ്യാവസായിക മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ മൂന്നു മാസം മുമ്പത്തേതിനേക്കാള്‍ ഈ നവംബറായതോടെ വ്യാവസായികരംഗത്ത് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്.

Update: 2020-01-10 14:35 GMT

ന്യൂഡല്‍ഹി: വ്യാവസായിക ഉല്പാദനം ഏറ്റവും മോശമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കിക്കൊണ്ട് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്കുകള്‍. നവംബര്‍ മാസത്തെ ഉല്പാദനത്തില്‍ 1.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് പുതിയ കണക്ക്. ഈ മാസത്തെ വ്യാവസായിക ഉല്പാദന ഇന്‍ഡക്‌സ് 128.4 പോയിന്റിലേക്കെത്തിയെന്നും സര്‍ക്കാര്‍ പറയുന്നു.

2018 ല്‍ വ്യാവസായിക ഉല്പാദന ഇന്‍ഡക്‌സില്‍ 0.2 ന്റെ വര്‍ധനയാണ് കാണിച്ചിരുന്നത്.

2019 ഏപ്രില്‍-നവംബര്‍ മാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യാവസായിക മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമായതിനാല്‍ മൂന്നു മാസം മുമ്പത്തേതിനേക്കാള്‍ ഈ നവംബറായതോടെ വ്യാവസായികരംഗത്ത് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്.

നവംബര്‍ മാസത്തില്‍ വ്യാവസായിക മേഖല 2.7 ശതമാനത്തിന്റെ വളര്‍ച്ചയോടെ ഇന്‍ഡക്‌സ് 130.2 ലെത്തിയിരുന്നു.

ഖനി മേഖലയില്‍ 1.7 ശതമാനം വളര്‍ച്ചയോടെ ഇന്‍ഡക്‌സ് 112.5 ആയും വൈദ്യുതി 5 ശതമാനം ഇടിഞ്ഞ് 139.9 ആയും വ്യത്യാസപ്പെട്ടു. 

Tags:    

Similar News