ഇന്‍ഡോറില്‍ 83 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,933

Update: 2020-05-23 04:48 GMT

ഇന്‍ഡോര്‍: 24 മണിക്കൂറിനുളളില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 83 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,933 ആയി. ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന കണക്കനുസരിച്ച് ഇന്‍ഡോറില്‍ മാത്രം 111 പേര്‍ മരിച്ചു.

ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മധ്യമപ്രദേശില്‍ 5981 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 2843 പേര്‍ക്ക് രോഗം ഭേദമായി. 270 പേര്‍ മരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നാണ് ഇന്‍ഡോറും മുംബൈയും. ആ സംസ്ഥാനങ്ങളുടെ പകുതി കേസുകളും ഈ ജില്ലകളിലാണ്.  

Tags: