ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട്‌നില കെട്ടിടത്തിനാണ് തീപിടിച്ചത്.
കെട്ടിടത്തിനുണ്ടായിരുന്ന ഏഴ് പേരാണ് മരിച്ചത്. ഒമ്പത് പേരെ അഗ്നിശമന സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ഹരിനാരായണ ഛാരി മശ്ര പറഞ്ഞു.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാന്‍ മൂന്ന് മണിക്കൂര്‍ എടുത്തു.