ഇന്‍ഡോര്‍: മാനസികാസ്വാസ്ഥ്യമുള്ളയാളെ പ്രദേശവാസികള്‍ തല്ലിച്ചതച്ചു

Update: 2021-03-22 14:44 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസനികാസ്വാസ്ഥ്യമുള്ളയാളെ പ്രദേശവാസികള്‍ തല്ലിച്ചതച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തി ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ദൃശ്യം വൈറലായി.

ഓടിക്കൊണ്ടിരിക്കുന്ന കാറിനു നേരെ കല്ല് വലിച്ചെറിഞ്ഞതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി കല്ലെറിഞ്ഞയാളെ മര്‍ദ്ദിച്ചു. പോലിസ് എത്തുംവരെ മര്‍ദ്ദനം തുടര്‍ന്നു. പോലിസ് എത്തിയതോടെ മര്‍ദ്ദിച്ചവര്‍ ഓടിരക്ഷപ്പെട്ടു.

വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ പോലിസ് നടപടിയും ശക്തമാക്കിയിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി എം ജി റോഡ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മവീര്‍ സിങ് നഗര്‍ പറഞ്ഞു.

കാറിന്റെ നമ്പര്‍ വീഡിയോയില്‍ നിന്ന് കണ്ടെത്തി. മര്‍ദ്ദിച്ചവര്‍ പ്രദേശത്തുള്ളവര്‍ തന്നെയാണെന്ന് പോലിസ് സ്ഥിരീകരിച്ചു.