ഇറാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരുമെന്ന് ഇന്തോനേഷ്യ

Update: 2026-03-06 08:17 GMT

ഇന്തോനേഷ്യ: ഇറാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാരെ ഇന്ന് മുതല്‍ ഒഴിപ്പിക്കുമെന്ന് ഇന്തോനേഷ്യ. ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത് ഘട്ടം ഘട്ടമായിരിക്കുമെന്നും ആദ്യ ഘട്ടത്തില്‍ അസര്‍ബൈജാന്‍ വഴി അവരെ ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

32 ഇന്തോനേഷ്യന്‍ പൗരന്മാരുടെ ആദ്യ സംഘം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അവരുടെ രാജ്യ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഇറാനില്‍ ആകെ 329 ഇന്തോനേഷ്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്, അവരില്‍ ഭൂരിഭാഗവും കോം നഗരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.

Tags: