ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ ഉപകരണ നിര്‍മാണ പദ്ധതിയ്ക്ക് ധാരണയായി

Update: 2020-09-16 04:23 GMT

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും പ്രതിരോധ ഉപകരണ നിര്‍മാണ മേഖലയില്‍ പരസ്പര സഹകരണത്തിനൊരുങ്ങുന്നു. ഉപകരണങ്ങള്‍ പരസ്പര സഹകരണത്തിലൂടെ നിര്‍മിക്കുന്നതിനു പുറമെ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

യുഎസ് ഇന്ത്യ കോംപ്രഹന്‍സീവ് ഗ്ലോബല്‍ സ്ട്രാറ്റജിക് പാട്‌നര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമാണ് പരസ്പര സഹകരണ പദ്ധതിയെന്ന് യുഎസ് പ്രതിരോധ വകുപ്പിലെ തെക്കന്‍ ഏഷ്യാ വിഭാഗം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ആഗോള ശാക്തിക ബന്ധങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണ് പ്രതിരോധ മേഖലയിലെ സംയുക്ത നിര്‍മാണ പദ്ധതി.  

Tags:    

Similar News