ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്

Update: 2022-07-03 11:27 GMT

ന്യൂഡല്‍ഹി: ഇന്ന് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകിയതിനെക്കുറിച്ച് വിമാനക്കമ്പനിയില്‍നിന്ന് വ്യോമയാന വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു. വിമാനജീവനക്കാരുടെ ലഭ്യതക്കുറവുമൂലമാണ് പല സര്‍വീസുകളും വൈകിയത്. രാജ്യത്തെ പല വിമാനത്താവളത്തിലും ഇതേ പ്രശ്‌നം അനുഭവപ്പെട്ടിരുന്നു.

വിമാനങ്ങള്‍ അനിയന്ത്രിതമായി വൈകിയതിനെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ശക്തമായ താക്കീതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

പ്രതിദിനം 1600 വിമാനങ്ങളാണ് ഇന്‍ഡിഗോ എയര്‍ലൈനുവേണ്ടി സര്‍വീസ് നടത്തുന്നത്. അതില്‍ പകുതിയും ഇന്ന് വൈകിയിരുന്നു.

Similar News