ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ വികസന താമസിയാതെ നടന്നേക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും വെള്ളിയാഴ്ച വൈകീട്ട് തിരികെയെത്തും.
മന്ത്രിസഭാ വികസനം ഉടന്‍ വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാണ്. അത്തരക്കാരില്‍ വലിയ ആവേശമാണ് പുതിയ നീക്കം ഉണ്ടാക്കിയിട്ടുള്ളത്.
മന്ത്രിസഭയില്‍ ഇനി 5 കാബിനറ്റ് പോസ്റ്റുകളാണ് നികത്താന്‍ ബാക്കിയുളളത്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ സമയമേ ബാക്കിയുള്ളൂ.
കാബിനറ്റിലേക്ക് പുതിയ മുഖങ്ങളെ എത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം.
ഇതിനെക്കുറിച്ചും പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വിളിച്ചുവരുത്തുന്നത്. കേന്ദ്ര നേതൃത്വമാണ് മന്ത്രിസഭാ വികസനത്തെക്കുറിച്ച് തീരുമാനമെടുക്കുക.