രാജ്യത്തെ കൊവിഡ് സജീവ രോഗികള്‍ 2.2 ലക്ഷം; 50,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം

Update: 2021-01-12 15:53 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണം 2.2 ലക്ഷത്തില്‍ താഴെയായി ചുരുങ്ങിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍.

കൊവിഡ് രോഗം മറ്റ് രാജ്യങ്ങളില്‍ നിയന്ത്രണാധീതമാണെങ്കിലും ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ന്യൂഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കൊവിഡ് സ്ഥിതിഗതികള്‍ ലോകത്താകമാനം വര്‍ധിക്കുകയാണ്. സജീവ രോഗികളുടെ എണ്ണം യുഎസ്, യുകെ, ബ്രസീല്‍, റഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വര്‍ധിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12,584 ആയി കുറഞ്ഞിട്ടുണ്ട്.

''സജീവ രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സജീവ രോഗികളുടെ എണ്ണം 2.2 ലക്ഷം ആയിക്കഴിഞ്ഞു. നിലവില്‍ 50,000ത്തില്‍ കൂടുതല്‍ സജീവരോഗികളുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഉളളത്, കേരളവും മഹാരാഷ്ട്രയും. സജീവ രോഗികളുടെ 54 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തത്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: