അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

Update: 2025-03-06 11:23 GMT

ചിക്കാഗോ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശി പ്രവീണ്‍ കുമാര്‍ ഗാമ്പ (27) ആണ് കൊല്ലപ്പെട്ടത്. വിസ്‌കോണ്‍സിനില്‍ നടന്ന ഒരു കവര്‍ച്ചാ ശ്രമത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് സൂചനകള്‍.

പ്രവീണ്‍ ഗാമ്പയുടെ വസതിക്ക് സമീപം അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. യഥാര്‍ഥ മരണകാരണം എന്താണെന്ന് വ്യക്തമല്ല.

പ്രവീണിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രംഗത്തെത്തി. എന്നാല്‍, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.

Tags: