ടെക്‌സാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; വീഡിയോ വൈറല്‍

Update: 2022-05-17 15:16 GMT

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ സഹപാഠി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സഹപാഠിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് കഴുത്തില്‍ കൈത്തണ്ടകൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിക്കുന്നത്. വീഡിയോ എടുത്തതും പ്രചരിപ്പിച്ചതും അതേ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ്.

സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിസ്സമ്മതിച്ചതാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. 

ടെക്‌സാസിലെ കോപ്പല്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെ സ്‌കൂള്‍  അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിക്ക് ഒരു ദിവസമാണ് സസ്‌പെന്‍ഷന്‍.

ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പറഞ്ഞു. 

Similar News