ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ ഗുരുതര പരിക്ക്

Update: 2022-12-30 05:39 GMT

ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍പ്പെട്ട് ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ റൂര്‍ക്കിക്ക് സമീപമായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ കാര്‍ പൂര്‍ണമായും കത്തി ചാമ്പലായി. ആഡംബര വാഹനമായ മെഴ്‌സിഡസ് ബെന്‍സിലായിരുന്നു പന്തിന്റെ യാത്ര.

പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്തു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പോലിസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു. അപകടത്തില്‍ തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. ഋഷഭ് പന്തിനു പൊള്ളലേറ്റിട്ടുമുണ്ട്. താരത്തെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News