ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് അംഗീകാരം; മാത്യു ടി തോമസ് പ്രസിഡന്റാകും

Update: 2025-12-23 10:32 GMT

തിരുവനന്തപുരം: ജനതാദള്‍ എസിന് ലയിക്കാന്‍ രൂപീകരിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്ജെഡി) എന്ന പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ജനുവരി 10ന് കൊച്ചിയില്‍ വെച്ച് ജെഡി(എസ്) കേരളഘടകം ഐഎസ്ജെഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകുമെന്നാണ് വിവരം.

ദേശീയതലത്തില്‍ ജെഡി(എസ്) ബിജെപിയുടെ ഭാഗമായതോടെ കേരള നേതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കി. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

Tags: