ബാബരി മസ്ജിദ് ധ്വംസനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-12-13 14:59 GMT

ജുബൈല്‍: ജനാധിപത്യ ഇന്ത്യയിലെ കറുത്ത ദിനമായ ഡിസംബര്‍ 6 ബാബരി മസ്ജിദ് ധ്വംസനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപെട്ടു.

ബാബരി മസ്ജിദ് കേസ് വിധി, ബാബരി മസ്ജിദ് ധ്വംസനം വിധി തുടങ്ങിയവ ജുഡിഷ്യറിയിലെ ഭരണകൂട ഇടപെടലുകളുടെ ഉദാഹരണങ്ങളായി ഓര്‍മിക്കപ്പെടും. ഇത്തരം വിധികളുടെ തുടര്‍ച്ചയെന്നോണം മഥുര ശാഹി ഈദ്ഗാഹ്, ബനാറസ് ഗ്യാന്‍വാപി മസ്ജിദ് തുടങ്ങിയ പള്ളികള്‍ വഖ്ഫ് സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, നമസ്‌കാര സ്ഥലങ്ങള്‍ എന്നിവ അന്യാധീനപ്പെടുത്താനും നശിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ബാബരി മസ്ജിദ് ധ്വംസനം പോലെ മറ്റൊന്ന് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കാനും ഇത്തരം സംഘപരിവാര ഫാഷിസ്റ്റ് ഭരണകൂട നീക്കങ്ങളെ ജനാധിപത്യ രീതിയില്‍ തടയാനും ജനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സനയ്യ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അജീബ് കോതമംഗലം പറഞ്ഞു.

.യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി മുനവ്വിര്‍ കാവുങ്കല്‍ സ്വാഗതവും,ബ്ലോക്ക് കമ്മിറ്റി അങ്കം യൂനുസ് അബ്ദുള്ള നന്ദിയും പറഞ്ഞു. 

Tags:    

Similar News