ഇന്റര്‍നാഷണല്‍ നഴ്‌സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2022-05-13 18:40 GMT

മനാമ : ഇന്റര്‍നാഷണല്‍ നേഴ്‌സ് ഡേ ആയ മെയ് 12 ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഘോഷിച്ചു. ആതുര സേവന രംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന നഴ്‌സുമാരെ ആദരിക്കുക എന്നതാണ് ഈ ആഘോഷത്തിലൂടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെച്ചത്. അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ നഴ്‌സ്മാരുമായി ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബര്‍, ജനറല്‍ സെക്രട്ടറി റെഫീഖ് അബ്ബാസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, തമിഴ് ഘടകം പ്രസിഡന്റ് നവാസ് ഉര്‍ധു, ഘടകം പ്രസിഡന്റ് അലി അക്തര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  

Tags:    

Similar News