ഇന്ത്യന്‍ റെയില്‍വേ: പൂര്‍ത്തിയാക്കാനിരിക്കുന്നത് 11,5,000 കോടിയുടെ 126 പദ്ധതികള്‍
ന്യൂഡല്‍ഹി: സമീപ ഭാവിയില്‍ ഇന്ത്യന്‍ റെയില്‍വേ പണി പൂര്‍ത്തീകരിക്കാനിരിക്കുന്നത് 1,15,000 കോടിയുടെ 126 പദ്ധതികള്‍. അതില്‍ 68 എണ്ണം അടിയന്തര പ്രാധാന്യമുള്ളതും 58 എണ്ണം അടിയന്തര സ്വഭാവമുള്ളതുമാണ്. കൊവിഡ് വ്യാപനം മൂലം പല പദ്ധതികളും മുടങ്ങിയിട്ടുണ്ടെങ്കിലും താമസിയാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.
1,044 കിലോമീറ്ററിന്റെ 29 അതീവ അടിയന്തര സ്വഭാവമുള്ള പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടവയാണ്, അതിനാകെ 11,588 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
3750 കിലോമീറ്ററിന്റെ 58 അടിയന്തര സ്വഭാവമുള്ള പദ്ധതികള്‍ക്കായി 39,663 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. 58 ല്‍ 27 പ്രൊജക്റ്റുകള്‍ 2021 ഡിസംബറിനുള്ളില്‍ പണി തീര്‍ത്ത്, 2022 മാര്‍ച്ചിനുളളില്‍ കൈമാറും.
ഇന്ത്യന്‍ റെയില്‍വേയുടെ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ട്രാഫ്ക് നിലനിര്‍ക്കുന്നത്. റെയില്‍വേയുടെ 51 ശതമാനവും ഈ മേഖലയിലാണ്. ഈ മേഖലയിലാണ് ട്രാഫിക്കിന്റെ 96 ശതമാനവും ഉള്‍ക്കൊളളുന്നത്.