സീഷല്‍സ് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ തിരഞ്ഞെടുക്കപ്പെട്ടു

1977ല്‍ ബ്രിട്ടനില്‍ നിന്ന് സീഷല്‍സ് സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഭരണകക്ഷിയായ യുണൈറ്റഡ് സീഷല്‍സ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

Update: 2020-10-26 11:16 GMT


വിക്ടോറിയ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ ഉള്‍പ്പെട്ട രാജ്യമായ സീഷല്‍സിന്റെ പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ തിരഞ്ഞെടുക്കപ്പെട്ടു. വേവല്‍ രാംകലാവന്‍ (59) എന്ന ക്രിസ്തീയ ആഗ്ലിക്കന്‍ പുരോഹിതനാണ് സീഷല്‍സിന്റെ പുതിയ പ്രസിഡന്റ്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹം ബിഹാറില്‍ നിന്നുള്ള കടിയേറ്റ കുടുംബത്തിലെ അംഗമാണ്.

    1977ല്‍ ബ്രിട്ടനില്‍ നിന്ന് സീഷല്‍സ് സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഭരണകക്ഷിയായ യുണൈറ്റഡ് സീഷല്‍സ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടിയായ ലിനിയോണ്‍ ഡെമോക്രാറ്റിക് സീസെല്‍വ (എല്‍ഡിഎസ്) സ്ഥാനാര്‍ത്ഥിയായ രാംകലാവന്‍ 54.9 ശതമാനം വോട്ട് സ്വന്തമാക്കിയാണ് വിജയിച്ചത്. ആറാം തവണയാണ് ഇദ്ദേഹം സീഷല്‍സ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിലാണ് രാംകലാവന്‍ പരാജയപ്പെട്ടത്.

Tags: