ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തത വരൂ എന്നാണ് പോലിസ് പറയുന്നത്. ബെംഗളൂരുവില്‍നിന്നുള്ള സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയീദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഉടന്‍ റിപോര്‍ട്ട് കിട്ടുമെന്നും അയര്‍ലന്‍ഡ് പൊലീസ് വ്യക്തമാക്കി. സീമയ്ക്കു ഭര്‍ത്താവില്‍നിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാര്‍ഡ അറിയുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.
കുറച്ചു ദിവസങ്ങളായി വീട്ടുകാരുടെ ഒച്ചയോ അവരെ കാണാത്തെതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. സംഭവുമായി ബന്ധപെട്ട് അന്വേഷണം നടത്തുണ്ടെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി.