ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Update: 2024-05-14 04:12 GMT

ഗസാ സിറ്റി: ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യു എന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് അനിൽ കൊല്ലപ്പെട്ടത്. റഫയില്‍നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

മുൻ ഇന്ത്യൻ സൈനികനായ വൈഭവ് അനില്‍ കാലെ കഴിഞ്ഞ മാസമാണ്  ഗസയിലെ യു എന്നിന്റെ സുരക്ഷാ സേവന കോ ഓഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. കാറില്‍ യുഎന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമണത്തിന് വിധേയമാവുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. വെളുത്ത നിറത്തിലുള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു എന്‍ പതാക പതിപ്പിച്ചിരുന്നു.

Tags: