ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി ദേശീയതല സമാപന സമ്മേളനം ഇന്ന്

Update: 2021-01-08 09:15 GMT

ജിദ്ദ: കെ.എന്‍.എം. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത, 'നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം' എന്ന കാംപയ്‌ന്റെ സൗദി ദേശീയതല സമാപന സമ്മേളനം 2021 ജനുവരി 8 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ഓണ്‍ലൈന്‍ വഴി നടക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ നൂര്‍മുഹമ്മദ് നൂര്‍ഷ നിര്‍വഹിക്കും.

മനുഷ്യന്റെ ഇഹപരനന്മയാണ് ഇസ്ലാമിന്റെ ലക്ഷ്യം. അതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആനും മുഹമ്മദു നബിയും നല്‍കുന്നത്. അല്ലാഹുവില്‍ നിന്ന് മനുഷ്യര്‍ക്ക് ലഭ്യമായ ഏറ്റവും നല്ല സന്ദേശം തൗഹീദ് അഥവാ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാത്രമാണ് ഏക ആരാധ്യന്‍ എന്നതാണ്. ദൈവത്തിന്റെ അസ്ഥിത്വവും ഏകത്വവും അംഗീകരിച്ചു കൊണ്ടുള്ള ജീവിത നിലപാടാണ് വിശ്വാസിക്ക് സ്വര്‍ഗ്ഗം നേടിക്കൊടുക്കുന്നത്. ഈ അമൂല്യമായ ആദര്‍ശ സന്ദേശം പ്രാമാണികമായി സമൂഹത്തിന് സമര്‍പ്പിക്കുകയാണ് ഇസ്‌ലാഹി പ്രസ്ഥാനം ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമയായിരുന്നു. കെ.എന്‍.എം. ആഹ്വാനം ചെയ്ത, 'നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം' എന്ന കാംപയ്ന്‍.

കഴിഞ്ഞ ആറു മാസക്കാലമായി സൗദിയുടെ ദമ്മാം, റിയാദ്, ജിദ്ദ പ്രവശ്യകളിലെ ഇസ്‌ലാഹി സെന്റുകള്‍ കാംപയ്‌നിന്റെ ഭാഗമായുള്ള വ്യത്യസ്തങ്ങളായ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആദര്‍ശ സന്ദേശങ്ങള്‍, കുടുംബ പ്രോഗ്രാമുകള്‍, സാമ്പത്തിക വെബിനാറുകള്‍, കലാസാഹിത്യ സമ്മേളനങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ആദര്‍ശ മുഖാമുഖങ്ങള്‍, യൂത്ത് ആന്റ് ടീനേജേഴ്‌സ് കോണ്‍ഫറന്‍സുകള്‍, വനിതാ സമ്മേളനങ്ങള്‍ തുടങ്ങി കാംപയ്‌നിന്റെ പ്രമേയത്തെ അധികരിച്ചുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇസ്‌ലാഹി സെന്ററുകളിലെ ഐ.എസ്.എം., എം.എസ്.എം, എം.ജി.എം. ഘടകങ്ങളുടെ പരിപൂര്‍ണ സഹകരണത്തോടെയായിരുന്നു പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടന്നത്. കെ.എന്‍.എം സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും സൌദി ദേശീയ കമ്മറ്റിയുടെ കാംപയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ടായിരുന്നു.

സമാപന സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ മജീദ് സ്വലാഹി (സെക്രട്ടറി, കെ.എന്‍.എം.), ശരീഫ് മേലേതില്‍ (പ്രസിഡണ്ട്, ഐ.എസ്.എം.), ഷാഹിദ് മുസ്ലിം ഫാറൂഖി (പ്രസിഡണ്ട്, എം.എസ്.എം.), മുഹമ്മദ് ഇദ്രീസ് സ്വലാഹി (മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി, നാഷണല്‍ കമ്മറ്റി) എന്നിവര്‍ യഥാക്രമം, നേര്: മുസ്‌ലിമിന്റെ വിശ്വാസ നിലപാട്, നേര്: വിശ്വാസീ സമൂഹത്തിന്റെ വ്യതിരിക്തത, തൗഹീദ് ജീവിത വിജയത്തിന്റെ നിദാനം, പ്രബോധനം ബാധ്യതകള്‍ എന്നീ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും. കൂടാതെ സൗദിയിലെ പ്രമുഖ പണ്ഡിതന്മായ ശിഹാബ് സലഫി (ജിദ്ദ), മുഹമ്മദ് കബീര്‍ സലഫി (ജുബൈല്‍), റസാഖ് സ്വലാഹി (റിയാദ്), അജ്മല്‍ മദനി (അല്‍കോബാര്‍) സഅദുദ്ധീന്‍ സ്വലാഹി (റിയാദ്), റഫീഖ് സലഫി (ദാവാദ്മി) എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.

സമാപന സമ്മേളനത്തിന്റെ വിജകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ കമ്മറ്റി നേതാക്കളായ അബൂബക്കര്‍ മേഴത്തൂര്‍, അബ്ബാസ് ചെന്പന്‍, ഡോ. മുഹമ്മദ് ഫാറൂഖ്, ഹബീബ് റഹ്മാന്‍ മേലേവീട്ടില്‍, ശിഹാബ് സലഫി, അബ്ദുറസാഖ് സ്വലാഹി, മുജീബ് അലി തൊടികപ്പുലം, കബീര്‍ സലഫി, സകരിയ മങ്കട, അജ്മല്‍ മദനി, സാജിദ് കൊച്ചി, നിയാസ് പുത്തൂര്‍, സഅദുദ്ദീന്‍ സ്വലാഹി, മൊയ്തീന്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Tags:    

Similar News