അമേരിക്കയില്‍ കുഞ്ഞ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബത്തിനുനേരെ പെപ്പര്‍ സ്പ്രേ പ്രയോഗം

Update: 2025-11-24 09:45 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്. ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ വിനോദസഞ്ചാരികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.

ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് ഈ സംഭവം. ബോട്ട് ഓപ്പറേറ്റര്‍ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ആ സ്ത്രീ യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഒരു ചെറിയ കുട്ടി ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കി.

Tags: