മറ്റുള്ളവര്‍ക്ക് വേണ്ടി ഖത്തറിലേക്ക് മരുന്ന് എത്തിക്കരുതെന്ന് ഇന്ത്യന്‍ എംബസി

Update: 2021-08-20 13:11 GMT

ദോഹ: മറ്റുള്ളവര്‍ക്ക് വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരരുതെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ബന്ധുക്കള്‍ക്കായാലും സുഹൃത്തുക്കള്‍ക്കായാലും മരുന്ന് എത്തിക്കുന്നത് സൂക്ഷിച്ചുവേണം. മയക്കുമരുന്നിന്റെ അംശമുള്ള പല സൈക്യാട്രിക് മരുന്നുകളും ഖത്തറില്‍ നിരോധിച്ചതാണ്. Lyrica, Tramadol, Alprazol-am (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codeine, Methadone, Pregabalin എന്നീ മരുന്നുകള്‍ അവയില്‍ ചിലതാണ്. നിരോധിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കും.


എന്നാല്‍ ഖത്തറില്‍ നിരോധിക്കാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊണ്ടുവരാം. അംഗീകൃത ആശുപത്രിയില്‍ നിന്നുള്ള കൃത്യമായ പ്രിസ്‌ക്രിപ്ഷനോട് കൂടിയ മരുന്നുകള്‍ 30 ദിവസത്തേക്ക് കൊണ്ടുവരാവുന്നതാണ്.




Tags:    

Similar News