കൊവിഡ് ബാധിച്ച് മരിച്ച നിര്‍ധന പ്രവാസികളുടെ ആശ്രിതര്‍ക്ക് സഹായധനവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

Update: 2021-07-28 14:37 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച മരിച്ച നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് കുവൈത്തലി ഇന്ത്യന്‍ എംബസി സാഹയ ധനം നല്‍കും. 120 ദീനാറില്‍ കുറവുള്ളവര്‍ക്കാണ് ഒരു ലക്ഷം രൂപ സഹായധനം നല്‍കുക. ബുധനാഴ്ച നടന്ന എംബസി ഓപ്പണ്‍ ഫോറത്തിലായിരുന്നു പ്രഖ്യാപനം.

ജനപ്രിയ നടപടികളിലൂടെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രശസ്തനാണ് മലയാളികൂടിയായ അംബാസിഡര്‍ സിബി ജോര്‍ജ്. കര്‍ഫ്യൂ കാലത്ത് എംബസിയുടെ മുന്‍കയ്യില്‍ കിറ്റ് വിതരണം നടത്തിയിരുന്നു.