സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ എംബസി

ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്ന്‌ കൊറോണ ബാധിച്ചെന്നായിരുന്നു നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

Update: 2020-01-24 01:30 GMT

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചു. ട്വിറ്റര്‍ മെസേജിലൂടെയാണ് നയതന്ത്ര കാര്യാലയം ഇക്കാര്യം അറിയിച്ചത്. നഴ്‌സിന്റെ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്ന്‌ കൊറോണ ബാധിച്ചെന്നായിരുന്നു നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗബാധയെ കുറിച്ചുളള ആശങ്കയെ തുടര്‍ന്ന് നഴ്‌സുമായി ഇടപെട്ട 30 ഓളം മറ്റ് നഴ്‌സുമാരെ 5 ദിവസമായി അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം വന്നിട്ടില്ല.  

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ലോകമാസകലം ആശങ്കവിതച്ചുകൊണ്ട് ഗുരുതരമായി തുടരുകയാണ്.

Tags:    

Similar News