ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ എഡ്യൂ മീറ്റ് മെയ് 17ന് ശനിയാഴ്ച കോട്ടയത്ത്

Update: 2025-05-15 07:41 GMT

കോട്ടയം: ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ (ഐഎപിഎ) ' ചികില്‍സാ സ്വാതന്ത്ര്യം മൗലികാവകാശം ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ് 17 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടക്കും.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചര്‍ ചികില്‍സകര്‍ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചര്‍ച്ചയും നടത്തും. രാവിലെ 9ന് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഐഎപിഎ യുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്യു മാസ്റ്റര്‍ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തും. ഐഎപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അക്യുമാസ്റ്റര്‍. സി കെ സുനീര്‍, സംസ്ഥാന ട്രെഷറര്‍ അക്യുമാസ്റ്റര്‍ ഖമറുദ്ദീന്‍ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ് അക്യുമാസ്റ്റര്‍. സയ്യിദ് അക്രം, ഐഎപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്യുമാസ്റ്റര്‍ അല്‍ത്താഫ് മുഹമ്മദ്, പ്രോഗ്രാം കണ്‍വീനര്‍ അക്യു മാസ്റ്റര്‍ സുധീര്‍ സുബൈര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും.

Tags: