ജി20 ഉച്ചകോടിക്ക് 2023ല്‍ ഇന്ത്യ ആതിഥ്യം വഹിക്കും

Update: 2020-11-23 01:17 GMT

റിയാദ്: തീരുമാനിച്ചതില്‍ നിന്ന് ഒരു വര്‍ഷം തള്ളി 2023 ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളുമെന്ന് ഉച്ചകോടി നേതാക്കള്‍ റിയാദില്‍ അറിയിച്ചു. നേരത്തെ 2022ല്‍ നടക്കാനിരുന്ന ഉച്ചകോടി ഒരു വര്‍ഷം കഴിഞ്ഞാണ് നടക്കുന്നത്.

ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് ആതിഥ്യം വഹിച്ചത്. പക്ഷേ, ഉച്ചകോടിയുമായി ബന്ധപ്പെട്ട മിക്കവാറും ചര്‍ച്ചകളും ഓണ്‍ലൈനായാണ് നടന്നത.്

അടുത്ത ഉച്ചകോടി ഇറ്റലിയില്‍ 2021ലാണ് നടക്കുക. ഇന്തോനേഷ്യ 2022, ഇന്ത്യ 2023, ബ്രസീല്‍ 2024 എന്നിങ്ങനെയാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യങ്ങളുടെ വിവരം. 2022 ല്‍ നടക്കേണ്ട ഉച്ചകോടിയാണ് 2023ലെ ഇന്ത്യന്‍ ജി 20 ഉച്ചകോടി. റിയാദില്‍ ചേര്‍ന്ന ഉച്ചകോടി നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രി മോദിക്കു പുറമേ ഇരുപതില്‍ക്കൂടുതല്‍ രാഷ്ട്രത്തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

ഉച്ചകോടി പ്രസിഡന്റ് സ്ഥാനം റൊട്ടേഷനനുസരിച്ച് പൊതു സമവായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.

ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. മഹാമാരിയുണ്ടാക്കിയ ഗുരുതരപ്രതിസന്ധി രാജ്യങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് മറികടക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. കള്ളപ്പണം വെളുപ്പിക്കള്‍, ഭീകരവാദം, പ്രതിഭീകരവാദം തുടങ്ങി വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Tags:    

Similar News