രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം

98 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്ത് ഒറ്റയാനായി പൊരുതിയെങ്കിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

Update: 2020-01-17 14:34 GMT

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം. 341 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകരെ അഞ്ച് പന്ത് ശേഷിക്കെ 304 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. 98 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്ത് ഒറ്റയാനായി പൊരുതിയെങ്കിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആരോണ്‍ ഫിഞ്ച് (33), ലബുസചേഞ്ച് (46) എന്നിവരും ഓസിസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ നവ്ദീപ് സെയ്‌നി, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഓസിസ് ബാറ്റിങിന് കടിഞ്ഞാണിട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍(96), കോഹ്‌ലി(78), രാഹുല്‍ (80) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 42 റണ്‍സെടുത്ത് രോഹിത്തും മികവ് കാട്ടി. സെഞ്ചുറിക്ക് നാല് റണ്‍സ് അരികെയാണ് ധവാന്‍ പുറത്തായത്. 52 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത് രാഹുല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ റണ്‍സ് നല്‍കിയത്. ഓസിസിനായി ആദം സാംബ മൂന്ന് വിക്കറ്റ് നേടി. ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് പരമ്പര സമനിലയിലായി. അവസാനത്തെ ഏകദിനം 19ന് ബെംഗളുരുവില്‍ നടക്കും.

Similar News